എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി; ജില്ലാ നേതാവിനു മർദനമേറ്റു
Saturday, August 2, 2025 5:13 AM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ജില്ലാ നേതാവിനു പരിക്ക്. ഹോസ്റ്റലിലെ അനധികൃത താമസവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തർക്കം പറഞ്ഞു തീർക്കാൻ എത്തിയ കോളജിലെ ഡിഗ്രി വിദ്യാർഥി കൂടിയായ ജില്ലാ നേതാവിനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ മർദിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് കന്റോൺമെന്റ് പോലീസ് കോളജിൽ എത്തിയെങ്കിലും ഇരുകൂട്ടരും പരാതിയില്ലെന്ന് അറിയിച്ചു. സംഘർഷത്തെ തുടർന്നു കോളജ് പരിസരത്ത് പോലീസിനെ വിന്യസിച്ചു.