കോ​ഴി​ക്കോ​ട്: ലൈം​ഗി​കാ​തി​ക്ര​മ​പ​രാ​തി​യി​ല്‍ കോ​ള​ജ് അ​ധ്യാ​പ​ക​നെ​തി​രെ കോ​ഴി​ക്കോ​ട് ചോ​മ്പാ​ല പോ​ലീ​സ് കേ​സെ​ടു​ത്തു. നി​ല​വി​ല്‍ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ച​രി​ത്ര വി​ഭാ​ഗം പ്ര​ഫ​സ​റാ​യ പി.​എ​സ്. ജി​നീ​ഷി​നെ​തി​രെ​യൊ​ണ് കേ​സ്.

വ​ട​ക​ര മ​ട​പ്പ​ള്ളി കോ​ള​ജി​ല്‍ അ​ധ്യാ​പ​ക​നാ​യി​രി​ക്കു​മ്പോ​ഴാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. മ​ട​പ്പ​ള്ളി കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രി​ക്കേ അ​ധ്യാ​പ​ക​നി​ല്‍ നി​ന്നും നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഈ​യി​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍ ന​ട​ത്തി​യ യു​വ​തി തു​ട​ര്‍​ന്ന് പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ജി​നീ​ഷ് അ​ടു​ത്ത​കാ​ല​ത്താ​ണ് മ​ഹാ​രാ​ജാ​സി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​ത്. അ​ധ്യാ​പ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല.