യുക്രെയ്നിൽ കൊല്ലപ്പെടുന്നവരേക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ല; തീരുവ വർധിപ്പിക്കുമെന്ന് ട്രംപ്
Monday, August 4, 2025 10:33 PM IST
വാഷിംഗ്ടൺ: ഇന്ത്യക്കുനേരെ വീണ്ടും തീരുവഭീഷണി ഉയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ വലിയ തോതിൽ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുക മാത്രമല്ല വാങ്ങിയ ഇന്ധനത്തിന്റെ ഭൂരിഭാഗവും പൊതുവിപണിയിൽ വലിയ ലാഭത്തിന് വിൽക്കുകയും ചെയ്യുന്നു.
റഷ്യയുടെ ആക്രമണത്തിൽ യുക്രെയ്നിൽ എത്ര ആളുകൾ കൊല്ലപ്പെടുന്നു എന്നതിൽ ഇന്ത്യയ്ക്ക് ആശങ്കയില്ല. ഇക്കാരണത്താൽ ഞാൻ ഇന്ത്യ യുഎസിനു നൽകുന്ന ഇറക്കുമതി തീരുവ ഗണ്യമായി വർധിപ്പിക്കും. സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് കുറിച്ചു.
എന്നാൽ തീരുവ എത്രയായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ഇന്ത്യയിൽ നിന്ന് യുഎസിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ട്രംപ് ചുമത്തിയിരുന്നു.
ഇന്ത്യ സുഹൃത്താണെന്നതു ശരിയാണ്. എന്നാല്‍ വര്‍ഷങ്ങളായി വളരെക്കുറച്ചു വ്യാപാരം മാത്രമാണ് നടന്നിട്ടുള്ളത്. ഇന്ത്യയുടെ ഉയര്‍ന്ന തീരുവയാണ് പ്രധാന തടസം. ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന തീരുവയാണ് ഇന്ത്യയുടേതാണെന്നും ട്രംപ് പറഞ്ഞു.