നിമിഷ പ്രിയയുടെ മോചനം; ചാണ്ടി ഉമ്മൻ വീണ്ടും ഗവർണറെ കണ്ടു
Monday, August 4, 2025 11:06 PM IST
ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ചാണ്ടി ഉമ്മൻ എംഎൽഎ വീണ്ടും ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ഗവർണറോട് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.
നേരത്തെയും ചാണ്ടി ഉമ്മൻ ഗവർണറെ കണ്ടിരുന്നു. പിന്നാലെ ഗവർണറും കേന്ദ്രസർക്കാർ പ്രതിനിധികളുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രവാസി വ്യവസായി സാജൻ ലത്തീഫിനൊപ്പമായിരുന്നു കൂടിക്കാഴ്ച.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി ആവശ്യപ്പെട്ടുള്ള തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാമുവൽ ജെറോം ഷെയർ ചെയ്തിരുന്നു. വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം എന്നാണ് അബ്ദുൽ ഫത്താഹ് മെഹ്ദിയുടെ ആവശ്യം.
വധശിക്ഷ നീട്ടിവെച്ചിട്ട് 15 ദിവസം പിന്നിട്ടെന്നും പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നുമാണ് കത്തിലെ ഓർമ്മപ്പെടുത്തൽ.