ഇരട്ട ഗോളുകളുമായി ഗാക്പോ; ലിവർപൂളിന് തകർപ്പൻ ജയം
Tuesday, August 5, 2025 8:01 AM IST
ലിവർപൂൾ: സൗഹൃദ മത്സരത്തിൽ അത്ലറ്റിക്ക് ക്ലബിനിനെ ലിവർപൂൾ എഫ്സിക്ക് തകർപ്പൻ ജയം. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.
ലിവർപൂളിന് വേണ്ടി കോഡി ഗാക്പോ രണ്ട് ഗോളുകളും മുഹമ്മദ് സാല ഒരു ഗോളും നേടി. സാല 14-ാം മിനിറ്റിലാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 55,70 എന്നീ മിനിറ്റുകളിലുമാണ് ഗാക്പോ ഗോളുകൾ സ്കോർ ചെയ്തത്.
ഒഹിയോ സാൻസെറ്റാണ് അത്ലറ്റിക്ക് ക്ലബിനായി ഗോൾ നേടിയത്. ലിവർപൂൾ താരം കോഡി ഗാക്പോയുടെ ഓൺ ഗോളും അത്ലറ്റിക്കോയുടെ ഗോൾ പട്ടികയിലുണ്ട്.