ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
Tuesday, August 5, 2025 3:13 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് (79) അന്തരിച്ചു. ഉച്ചയ്ക്ക് ഒന്നോടെ ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
2018 ഓഗസ്റ്റ് മുതൽ 2019 ഒക്ടോബർ വരെ ജമ്മു കാഷ്മീർ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. പിന്നീട് ഗോവ ഗവർണറായും 2022 ഒക്ടോബർ വരെ മേഘാലയ ഗവർണറായും സേവനമനുഷ്ഠിച്ചു.
അവസാന കാലഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുന്നയിച്ചും കോൺഗ്രസിനെ പിന്തുണച്ചും സത്യപാൽ മാലിക് ബിജെപിയെ വെട്ടിലാക്കിയിരുന്നു. 2019 - ലെ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ അദ്ദേഹം രംഗത്തെത്തിയത് വിവാദം സൃഷ്ടിച്ചിരുന്നു.