പാലായിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; യുവാവ് അറസ്റ്റിൽ
Tuesday, August 5, 2025 6:57 PM IST
കോട്ടയം: പാലാ മുണ്ടാങ്കലിൽ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. ചെറുവിള വീട്ടിൽ ചന്ദൂസ് (24) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരേ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പാലാ പോലീസ് കേസെടുത്തു.
ഇന്ന് രാവിലെ ഒൻപതിനുണ്ടായ അപകടത്തിൽ മേലുകാവ് സ്വദേശി ധന്യ (35) പാലാ അന്തിനാട് സ്വദേശി ജോമോൾ ( 35 ) എന്നിവരാണ് മരിച്ചത്. ജോമോൾക്കൊപ്പമുണ്ടായിരുന്ന ആറാം ക്ലാസ് വിദ്യാർഥിനിയായ മകൾ അന്നമോൾ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അമിത വേഗത്തിലെത്തിയ കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് നിഗമനം.