തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ള​ത്ത് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് സ്വ​ദേ​ശി​യാ​യ അ​ല​ക്‌​സ് മാ​ന്വ​ല്‍ പെ​രേ​ര (56)നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​ന്ന് രാ​വി​ലെ സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ക​ട​പ്പു​റ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ഇ​ദ്ദേ​ഹം ഉ​ള്‍​പ്പെ​ടെ ആ​റ് പേ​ര​ട​ങ്ങു​ന്ന സം​ഘം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​വെ​യാ​ണ് ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം മ​റി​ഞ്ഞ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ നീ​ന്തി ക​ര​യ്ക്ക് ക​യ​റി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​ല​ക്‌​സി​നെ തി​ര​യി​ല്‍​പ്പെ​ട്ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ക​ഠി​നം​കു​ളം പോ​ലീ​സും കോ​സ്റ്റ്ഗാ​ര്‍​ഡും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.