ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ എ​ട്ടാം ദി​വ​സ​വും തു​ട​രു​ന്നു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ പു​ല്‍​വാ​മ​യി​ലെ അ​ഖ​ല്‍ വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച ഏ​റ്റു​മു​ട്ട​ലി​ല്‍ ഇ​തു​വ​രെ അ​ഞ്ചു ഭീ​ക​ര​രെ വ​ധി​ച്ചു. ഓ​പ്പ​റേ​ഷ​നി​ല്‍ ഏ​ഴ് സു​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സൈ​ന്യ​വും സി​ആ​ര്‍​പി​എ​ഫും ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഭീ​ക​ര​വി​രു​ദ്ധ ദൗ​ത്യം ന​ട​ത്തു​ന്ന​ത്. വ​ന​മേ​ഖ​ല​യി​ലെ ദു​ര്‍​ഘ​ട​മാ​യ പ്ര​ദേ​ശ​ത്ത് തീ​വ്ര​വാ​ദി​ക​ളെ ക​ണ്ടെ​ത്താ​ന്‍ സു​ര​ക്ഷാ സേ​ന ഡ്രോ​ണു​ക​ളും ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

വ​ന​ത്തി​ല്‍ ഭീ​ക​ര​വാ​ദി​ക​ളു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് സൈ​നി​ക ന​ട​പ​ടി തു​ട​ങ്ങി​യ​ത്. ‘ഓ​പ്പ​റേ​ഷ​ന്‍ അ​ഖ​ല്‍’ എ​ന്ന് പേ​രി​ട്ടാ​ണ് ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. ഈ ​വ​ര്‍​ഷം കാ​ഷ് മീ​ര്‍ താ​ഴ്വ​ര​യി​ല്‍ ന​ട​ന്ന ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ ഭീ​ക​ര​വി​രു​ദ്ധ ഓ​പ്പ​റേ​ഷ​നാ​ണി​ത്.