എമറി യൂണിവേഴ്സിറ്റിയില്‍ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്
Saturday, August 9, 2025 5:08 AM IST
വാഷിംഗ്ടൺ: യുഎസിലെ എമറി യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവെപ്പിൽ സുരക്ഷാ ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. സര്‍വകലാശാലയുടെ യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ കവാടത്തിന് സമീപമായിരുന്നു വെടിവെപ്പ്.
ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടതായും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായും അറ്റ്ലാന്റാ പോലീസ് അറിയിച്ചു. വിദ്യാര്‍ഥികളോടും കാമ്പസിലുള്ളവരോടും സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടാന്‍ സര്‍വകലാശാല അധികൃതർ നിര്‍ദേശം നൽകി.
വെടിവെപ്പില്‍ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. സുരക്ഷ കർശനമാക്കിയെന്നും പോലീസ് തെരച്ചിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു.