ട്രെയിനിൽ കവർച്ച; വീട്ടമ്മയുടെ പണവും ഫോണും തട്ടിയെടുത്തു
Saturday, August 9, 2025 10:18 AM IST
കോഴിക്കോട്: ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് 8,500 രൂപയും ഫോണും കവര്‍ന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട് കല്ലായിൽ ആണ് സംഭവം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിൽ നിന്നാണ് വീട്ടമ്മയെ തള്ളിയിട്ടത്.
ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടശേഷം വേഗതകുറച്ച് കല്ലായി ഭാഗത്തേക്ക് പോകുന്നതിനിടെ ബാത്ത്റൂമിലേക്ക് പോവുകയായിരുന്ന വീട്ടമ്മയെ മോഷ്ടാവ് തള്ളിയിടുകയായിരുന്നു.
പിടിവലിക്കിടെ മോഷ്ടാവും താഴേക്ക് വീണു. ഇതിനിടയിൽ മോഷ്ടാവ് വീട്ടമ്മയുടെ ബാഗ് കൈക്കലാക്കിയിരുന്നു.
ബാഗിലുണ്ടായിരുന്ന 8,500 രൂപയും ഫോണും നഷ്ടമായി. സംഭവത്തിനുശേഷം ബാഗുമായി പ്രതി സ്ഥലത്ത് നിന്ന് രക്ഷപെട്ടു. തലക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളജിൽ ചികിത്സ തേടി. സംഭവത്തിൽ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേണം ആരംഭിച്ചു. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.