ഒഡീഷയിൽ കൗമാരക്കാരിയെ പീഡിപ്പിക്കാൻ ശ്രമം: കാമുകൻ അറസ്റ്റിൽ; സുഹൃത്തുക്കൾ ഒളിവിൽ
Saturday, August 9, 2025 11:12 AM IST
ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. ഓഗസ്റ്റ് നാലിനാണ് സംഭവം.
ട്യൂഷൻ ക്ലാസിന് പോവുകയായിരുന്ന കൗമാരക്കാരിയെ കാമുകൻ പ്രജ്ഞാസു ദാസ് ബാബുവും നാല് സുഹൃത്തുക്കളും ചേർന്ന് സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇവിടെ വച്ച് സംഘം പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും പെൺകുട്ടി രക്ഷപെട്ട് ഓടി വീട്ടിലെത്തുകയായിരുന്നു. തുടർന്ന് മാതാപിതാക്കളോട് ഇതേക്കുറിച്ചു പറഞ്ഞു.
തുടർന്ന് പ്രജ്ഞാസു ദാസ് ബാബുവിനും സുഹൃത്തുക്കൾക്കുമെതിരെ ഉദാല പോലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകലിനും പീഡന ശ്രമത്തിനും പരാതി നൽകി.
പ്രജ്ഞാസു ദാസ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി. ഒളിവിൽ പോയ മറ്റ് നാല് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.