വാർത്താ സമ്മേളനത്തിനിടെ വിളിച്ചത് ഞാൻ; വിശദീകരണവുമായി ഡിഎംഇ
Saturday, August 9, 2025 11:22 AM IST
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്ക് മറുപടിയായി പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താ സമ്മേളനം നടത്തുന്നതിനിടെ അവരെ ഫോൺവിളിച്ച അജ്ഞാതൻ താനാണെന്ന് വെളിപ്പെടുത്തി ഡിഎംഇ ഡോ. കെ.വി. വിശ്വനാഥൻ.
വിദഗ്ദ്ധ സമിതി റിപ്പോർട്ടിനെ തുടർന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാൽ മതിയെന്നുമാണ് നിർദ്ദേശിച്ചതെന്നും ഡോ. വിശ്വനാഥൻ പറഞ്ഞു.
വാർത്താസമ്മേളനത്തിനിടെ ഉന്നതർ നിർദേശം നൽകിയത് വിവാദമായതിനുപിന്നാലെയാണ് വിശദീകരണവുമായി ഡിഎംഇ രംഗത്തെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് നിർദ്ദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൂപ്രണ്ടിന്റെ ഫോണിലേക്ക് വിളിയെത്തിയതും അന്വേഷണ റിപ്പോർട്ട് പൂർണമായും വായിക്കാൻ നിർദ്ദേശിച്ചതും. ഇക്കാര്യം സൂപ്രണ്ട് പ്രിൻസിപ്പലിനോട് പറഞ്ഞതോടെ പ്രിൻസിപ്പൽ റിപ്പോർട്ട് വായിക്കുകയും ചെയ്തിരുന്നു.