മുയൽ കിടന്നുറങ്ങിയിട്ട് ജയിച്ച ആമയെ കുറ്റപ്പെടുത്തിയിട്ടെന്ത് കാര്യം; വോട്ടർപട്ടിക വിവാദത്തിൽ എം.ടി. രമേശ്
Sunday, August 10, 2025 8:04 PM IST
തൃശൂർ: സുരേഷ് ഗോപിയുടെ വിജയത്തെ അവമതിക്കാനും ജനങ്ങളെ അപമാനിക്കുവാനും ആണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
ഒരു കൊല്ലക്കാലത്തെ സുരേഷ് ഗോപിയുടെ പ്രവർത്തനവും ബിജെപിയുടെ സംഘടനാ പ്രവർത്തനവുമാണ് വിജയമൊരുക്കിയതെന്നും രമേശ് പറഞ്ഞു.
തൃശൂരിൽ സുരേഷ് ഗോപി വിജയിക്കില്ല എന്നായിരുന്നു മാധ്യമങ്ങളുടെ പോൾ സർവേ. ചില മാധ്യമങ്ങൾ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നും പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലിൽ നിന്ന് കോൺഗ്രസ്, സിപിഎം നേതൃത്വം മുക്തരായിട്ടില്ലെന്നും രമേശ് പ്രതികരിച്ചു.
കുറച്ചുകാലം പൂരത്തിന്റെ പിറകെ ആയിരുന്നു. അത് ക്ലച്ച് പിടിക്കില്ല എന്ന് കണ്ടപ്പോഴാണ് വോട്ടർ പട്ടിക വിവാദവുമായി രംഗത്തുവരുന്നതെന്നും എം.ടി. രമേശ് കുറ്റപ്പെടുത്തി.