ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ലെ ബാ​ര്‍​ഗ​ഡ് ജി​ല്ല​യി​ല്‍ പ​തി​മൂ​ന്നു​കാ​രി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. തി​ങ്ക​ളാ​ഴ്ച ഗൈ​സി​ല​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഫി​രിം​ഗ്മ​ല്‍ ഗ്രാ​മ​ത്തി​ലെ ഫു​ട്‌​ബോ​ള്‍ ഗ്രൗ​ണ്ടി​ല്‍​നി​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ ഗ്രാ​മ​വാ​സി​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി ഹോ​സ്റ്റ​ലി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. മാ​തൃ​സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

പെ​ണ്‍​കു​ട്ടി​യെ​ക്കു​റി​ച്ചു​ള്ള ഒ​രു വീ​ഡി​യോ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നു ബോ​ലാം​ഗീ​ര്‍ എ​സ്പി ജി. അ​ഭി​ലാ​ഷ് ​പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സ​മാ​ന സം​ഭ​വ​മാ​ണി​ത്.