തീരുവ യുദ്ധം; കടുപ്പിച്ച് ഇന്ത്യ
Tuesday, August 12, 2025 8:17 AM IST
ഇന്ത്യ യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കാർഷിക, ക്ഷീര ഉത്പന്നങ്ങളിൽ തീരുവ ഇളവു ചെയ്യണമെന്ന യുഎസിന്റെ ആവശ്യം അംഗീകരിക്കില്ല. പല കാർഷിക, ക്ഷീര ഉത്പന്നങ്ങൾക്കും തീരുവ ഈടാക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതിൽ വിട്ടുവീഴ്ചയൊന്നും ഉണ്ടാകില്ലെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി അറിയിച്ചു. അമേരിക്കയുടെ കാർഷിക, ക്ഷീര ഉത്പന്നങ്ങളിൽ 50 ശതമാനം തീരുവയെന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഇന്ത്യ അറിയിച്ചു.
ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന 50 ശതമാനം ഉത്പന്നങ്ങളെയും യുഎസ് തീരുവ വർധന ബാധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതോടെ കൂടുതൽ വിപണികൾ തേടാനൊരുങ്ങുകയാണ് ഇന്ത്യ.