കുഞ്ഞുങ്ങള്‍ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെ; ആഘോഷദിനങ്ങളില്‍ യൂണിഫോം ഒഴിവാക്കി : മന്ത്രി വി.ശിവന്‍കുട്ടി
Tuesday, August 12, 2025 5:45 PM IST
തിരുവനന്തപുരം: സ്കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ വിദ്യാർഥികൾക്ക് യൂണിഫോം ഒഴിവാക്കിയതായി മന്ത്രി വി.ശിവന്‍കുട്ടി. വിദ്യാർഥികളുടെ തന്നെ ആവശ്യപ്രകാരമാണ് ഈ തീരുമാനം.
കുഞ്ഞുങ്ങള്‍ വര്‍ണ പൂമ്പാറ്റകളായി പറന്നുരസിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗമാണ് തൃശൂരിൽ നടന്നതെന്നും മന്ത്രി വ്യക്തമാക്കി. 2026 ജനുവരി ഏഴു മുതൽ 11 വരെ തൃശൂരിലാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം.