തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ളു​ക​ളി​ലെ ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​ഫോം ഒ​ഴി​വാ​ക്കി​യ​താ​യി മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ത​ന്നെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഈ ​തീ​രു​മാ​നം.

കു​ഞ്ഞു​ങ്ങ​ള്‍ വ​ര്‍​ണ പൂ​മ്പാ​റ്റ​ക​ളാ​യി പ​റ​ന്നു​ര​സി​ക്ക​ട്ടെ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തൃ​ശൂ​രി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ലോ​ത്സ​വ സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗ​മാ​ണ് തൃ​ശൂ​രി​ൽ ന​ട​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 2026 ജ​നു​വ​രി ഏ​ഴു മു​ത​ൽ 11 വ​രെ ​തൃ​ശൂ​രി​ലാണ് ഇ​ത്ത​വ​ണ​ത്തെ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം.