ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ഫോട്ടോഗ്രഫി; ജോണ്‍ മാത്യുവിനു പുരസ്കാരം
Tuesday, August 12, 2025 7:06 PM IST
കോട്ടയം: ലൂര്‍ദ് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജില്‍ നടത്തിയ ലൂര്‍ദിയന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിൽ മികച്ച സ്പോര്‍ട്സ് വാര്‍ത്താ ചിത്രത്തിനുള്ള അവാർഡ് ദീപിക കോട്ടയം ബ്യൂറോയിലെ ന്യൂസ് ഫോട്ടോഗ്രഫര്‍ ജോണ്‍ മാത്യുവിനു ലഭിച്ചു.
മികച്ച സ്പോര്‍ട്സ് വാര്‍ത്താ ചിത്രത്തില്‍ മൂന്നാം സ്ഥാനമാണ് ജോണ്‍ മാത്യുവിനു ലഭിച്ചത്. കഴിഞ്ഞ രണ്ടിനു ദീപികയില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാര്‍ഡ്. 5001 രൂപയും ഫലകവുമാണ് അവാര്‍ഡ്.
ഇ.വി.രാഗേഷ് (മാതൃഭൂമി), ശ്രീകുമാര്‍ ആലപ്ര (കേരള കൗമുദി) എന്നിവര്‍ എന്നിവര്‍ ഒന്നും രണ്ടും സമ്മാനാര്‍ഹരായി. അവാര്‍ഡുകള്‍ പിന്നീട് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.