തൃ​ശൂ​ർ: അ​രി​സ്റ്റോ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. ഡെ​പ്യൂ​ട്ടി മേ​യ​ർ എം.​എ​ല്‍.​റോ​സി ഉ​ദ്ഘാ​ട​നം ചെ​യ്ത റോ​ഡ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ന്ത്രി ആ​ര്‍.​ബി​ന്ദു വീ​ണ്ടും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡെ​പ്യൂ​ട്ടി മേ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തെ​ന്ന് കാ​ണി​ച്ച് സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​കം വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. കോ​ർ​പ്പ​റേ​ഷ​ന്‍റെ വാ​ഹ​നം ഇ​ടി​പ്പി​ച്ചാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​പി​ച്ച ഫ​ല​കം ത​ക​ർ​ത്ത​തെ​ന്ന് ദൃ​ക്സാ​ക്ഷി പ​റ‍​ഞ്ഞു.

തു​ട​ർ​ന്ന് ഫ​ല​കം അ​തേ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​റു​ടെ ഉ​ദ്ഘാ​ട​ന ഫ​ല​കം നീ​ക്കാ​ന്‍ എ​ത്തി​യ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്ന് മ​ന്ത്രി​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നു​ള്ള ഫ​ല​കം റോ​ഡി​ന് മ​റു​വ​ശ​ത്താ​യി കോ​ര്‍​പ​റേ​ഷ​ന്‍ സ​ജ്ജീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മേ​യ​റു​ടെ​യും ഭ​ര​ണ​സ​മി​തി​യു​ടെ​യും താ​ത്‌​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ റോ​ഡ്‌ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് വി​വാ​ദ​മാ​യി​രു​ന്നു.