വാ​ഷിം​ഗ്ട​ൺ ഡിസി: അ​മേ​രി​ക്ക​യി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഏ​ർ​പ്പെ​ടു​ത്തി​യ താ​രി​ഫ് ന​യം തി​രി​ച്ച​ടി​ച്ചു തു​ട​ങ്ങി​യെ​ന്ന് ക​ണ​ക്കു​ക​ൾ. ജൂ​ൺ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഹോ​ൾ​സെ​യി​ൽ പ്രൊ​ഡ്യൂ​സ​ർ പ്രൈ​സ് ഇ​ൻ​ഡ​ക്സ് ജൂ​ലൈ​യി​ൽ കു​തി​ച്ച​ത് 0.9 ശ​ത​മാ​ന​മാ​ണെ​ന്നാ​ണ് ലേ​ബ​ർ സ്റ്റാ​റ്റി​സ്ക്സ് ഡേ​റ്റ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

2022 ജൂ​ണി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഹോ​ൾ​സെ​യി​ൽ പ്രൈ​സ് ഇ​ൻ​ഡ​ക്സ് ഇ​ത്ര​യും പെ​ട്ടെ​ന്ന് കൂ​ടു​ന്ന​ത്. 0.2 ശ​ത​മാ​നം കൂ​ടു​മെ​ന്ന സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ പ്ര​വ​ച​നം തെ​റ്റി​ച്ചാ​ണ് ക​ണ​ക്കി​ലെ കു​തി​പ്പ്.

മൊ​ത്ത​വി​ല​യി​ലെ മാ​റ്റ​ങ്ങ​ളു​ടെ ഭാ​രം അ​ധി​കം താ​മ​സി​യാ​തെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ മു​ന്ന​റി​യി​പ്പ്. മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വ​ലി​യ ഭാ​ര​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.