വി.എസിനെതിരേ അധിക്ഷേപ പോസ്റ്റ്: പ്രതി അറസ്റ്റില്‍
Friday, August 15, 2025 5:12 AM IST
ബേക്കല്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. പള്ളിക്കര തായ്തോട്ടി സ്വദേശി ഫൈസലിനെ(28) യാണു ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രകോപനപരവും അവഹേളിക്കുന്നതുമായ കമന്റിടുകയും വാട്സ്ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
വിദേശത്തായിരുന്ന ഫൈസലിനെതിരേ പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ നാട്ടിലേക്കെത്തിയ പ്രതിയെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തടഞ്ഞുവയ്ക്കുകയും ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.