ട്രെയിനിലെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു
Friday, August 15, 2025 9:52 AM IST
ആലപ്പുഴ: ട്രെയിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ധൻബാദ് - ആലപ്പുഴ ട്രെയിന്റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ആർപിഎഫ് നടത്തിയ പരിശോധനയിലാണ് എസ് മൂന്ന് കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.