കുളത്തിൽ കുളിക്കുന്നതിനിടയിൽ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു
Friday, August 15, 2025 4:30 PM IST
ആലപ്പുഴ: ചേർത്തല പുതിയകാവ് ശാസ്താങ്കൽ ക്ഷേത്രക്കുളത്തിൽ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അഭിജിത്ത്.
വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തിൽ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് (13) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
കണ്ടമംഗലം എച്ച് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അഭിജിത്ത് എസ്പിസി കേഡറ്റാണ്. സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്.