ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശവകുടീരത്തിന്റെ ദർഗയുടെ മേൽക്കൂര തകര്‍ന്നു; 5 മരണം
Friday, August 15, 2025 7:16 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനില്‍ സ്ഥിതി ചെയ്യുന്ന ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശവകുടീരമുൾപ്പെടുന്ന കെട്ടിട സമുച്ചയത്തിലെ ഒരു ദർഗയുടെ മേൽക്കൂര ഇടിഞ്ഞു വീണ് മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഏഴോളം പേര് കുടുങ്ങിക്കിടക്കുന്നെന്ന് സംശയിക്കുന്നു. 11 പേരെ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വെള്ളിയാഴ് വൈകുന്നേരം നാലോടെയാണ് സംഭവം സംബന്ധിച്ച് അഗ്നിരക്ഷാസേനയ്ക്ക് വിവരം ലഭിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടിയകയിളുൾപ്പെട്ട സ്ഥലവും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണിവിടം. ഹുമയൂണിന്റെ ശവകുടീര സമുച്ചയം പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ചതും ധാരാളം സന്ദർശകർ എത്തുന്ന സ്ഥലവുമാണ്.