ചെ​ന്നൈ: നാ​ഗാ​ലാ​ൻ​ഡ് ഗ​വ​ർ​ണ​ർ ലാ ​ഗ​ണേ​ശ​ൻ (80) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. ടി ​ന​ഗ​റി​ലെ ത​ന്‍റെ വീ​ട്ടി​ൽ വ​ച്ച് വീ​ണ് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്ത്യം. 2023 ഫെ​ബ്രു​വ​രി മു​ത​ലാ​ണ് നാ​ഗ​ലാ​ൻ​ഡ് ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ത​മി​ഴ്നാ​ട് ബി​ജെ​പി മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

ആ​ർ​എ​സ്‌​എ​സി​ൽ സ​ജീ​വ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം പി​ന്നീ​ട് ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്നു. 2021 മു​ത​ൽ 2023 വ​രെ മ​ണി​പ്പൂ​ർ ഗ​വ​ർ​ണ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്ന് രാ​ജ്യ​സ​ഭാ എം​പി ആ​യി.