കൊല്ലത്ത് വയോധികയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
Saturday, August 16, 2025 4:03 AM IST
കൊല്ലം: വയോധികയെ യുവാവ് പീഡിപ്പിച്ചതായി പരാതി. ആശുപത്രിയില്‍ പോയി മടങ്ങിയ വയോധികയാണ് ക്രൂര പീഡനത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം.
സംഭവത്തില്‍ കുന്നത്തുക്കാവ് സ്വദേശി അനൂജ് (24) പോലീസ് പിടിയിലായി. കണ്ണനല്ലൂര്‍ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വയോധികയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് വലിച്ചിഴച്ച് കുറ്റക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതിക്രമത്തിന് ഇരയായ സ്ത്രീയെ പിന്നീട് നാട്ടുകാര്‍ കണ്ടെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ രക്ഷപ്പെട്ട പ്രതിയെ വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.