വടകരയില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
Saturday, August 16, 2025 9:01 AM IST
കോഴിക്കോട്: വടകരയില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വടകര തോടന്നൂരില്‍ ആശാരികണ്ടി ഉഷ (53) ആണ് മരിച്ചത്.
രാവിലെ മുറ്റമടിക്കുന്നതിനിടെയാണ് സംഭവം. വൈദ്യുതി കമ്പിയോടൊപ്പം പൊട്ടിവീണ മരകൊമ്പില്‍ നിന്നാണ് ഷോക്കേറ്റത്.
ഉഷയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.