വയോധികയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Saturday, August 16, 2025 9:22 AM IST
കൊല്ലം: വയോധികയെ സ്വന്തം വീട്ടുമുറ്റത്ത് തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ തൊളിക്കോട് മുളന്തടം ഗീതാലയത്തിൽ പ്രഭാവതി അമ്മ (63) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയൽവാസിയായ ബന്ധുവാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേഹമാസകലം പൊള്ളലേറ്റിരുന്നു. സമീപത്തുനിന്നും ഒഴിഞ്ഞ കന്നാസും കണ്ടെത്തി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.