സഫാരി പാർക്കിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൗമാരക്കാരന് പരിക്ക്
Saturday, August 16, 2025 9:42 AM IST
ബംഗളൂരു: കർണാടകയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൗമാരക്കാരന് പരിക്ക്. ബന്നാർഘട്ട സഫാരി പാർക്കിലാണ് സംഭവം.
13കാരനെയാണ് പുലി ആക്രമിച്ചത്. വനംവകുപ്പിന്റെ ജീപ്പിൽ സവാരിക്കിടെയാണ് ആക്രമണമുണ്ടായത്. കുട്ടിയുടെ കൈയിൽ പുലി കടിച്ചു.
പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.