പാലക്കാട് വാഹനാപകടം; തമിഴ്നാട് സ്വദേശി മരിച്ചു
Saturday, August 16, 2025 11:36 AM IST
പാലക്കാട്: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശി ഹരീഷ് (19) ആണ് മരിച്ചത്.
ഹരീഷ് സഞ്ചരിച്ച ബൈക്ക് പാലക്കാട് കഞ്ചിക്കോട് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. കഞ്ചിക്കോട് ചടയന്കലായല് വച്ച് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ലോറിക്കടിയില്‍ അകപ്പെടുകയായിരുന്നു.
പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പാലക്കാടെത്തിയതായിരുന്നു ഹരീഷ്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.