"സുഭാഷ് ചന്ദ്രബോസ് ഇന്ത്യവിട്ടത് ബ്രിട്ടനെ ഭയന്ന്': വിവാദ പരാമർശവുമായി എസ്സിഇആർടി കൈപ്പുസ്തകം
Saturday, August 16, 2025 12:01 PM IST
തിരുവനന്തപുരം: സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നാണെന്ന വിവാദ പരാമർശവുമായി എസ്സിഇആര്ടി നാലാം ക്ലാസ് കൈപ്പുസ്തകം.
വിദ്യാർഥികളെ പഠിപ്പിക്കാൻ അധ്യാപകർക്ക് നിർദേശം നൽകുന്ന കൈപ്പുസ്തകത്തിലാണ് പിഴവ്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടും ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടും പഠിപ്പിക്കുന്ന ഭാഗത്താണ് പിഴവ് സംഭവിച്ചിരിക്കുന്നത്.
"ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജര്‍മ്മനിയിലേക്ക് പാലായനം ചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന സൈന്യ സംഘടന രൂപീകരിച്ച് ബ്രിട്ടനെതിരേ പോരാടി' എന്നാണ് പുസ്തകത്തില്‍ പറയുന്നത്.
പുസ്തകത്തിലെ തെറ്റ് തിരുത്തിയെന്ന് എസ്സിഇആര്ടി ഡയറക്ടർ പറഞ്ഞു. പിഴവ് ബോധപൂര്‍വമാണോ എന്നതില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.