ബംഗളൂരുവിൽ തീപിടിത്തം; അഞ്ച് രാജസ്ഥാൻ സ്വദേശികൾ മരിച്ചു
Saturday, August 16, 2025 12:18 PM IST
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ ഫ്ളോര്‍ മാറ്റ് നിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തതില്‍ രാജസ്ഥാൻ സ്വദേശികളായ അഞ്ച് പേർ മരിച്ചു. മരിച്ച എല്ലാവരും ഒരേ കുടുംബത്തിലുള്ളവരാണ്.
ബംഗളൂരുവിലെ കെആർ മാർക്കറ്റിനടുത്തുള്ള നാഗരത്പേട്ടിലാണ് വാണിജ്യ കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായത്. പോലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം നടത്തുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
വിവരം ലഭിച്ചയുടനെ, അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തീപിടിത്തത്തെതുടർന്ന് കെട്ടിടത്തിൽ കനത്ത പുക മൂടി. നഗരത്തിലെ ജനസാന്ദ്രതയുള്ള ഭാഗത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.