കോന്നിയിൽ അമിത വേഗത്തിലെത്തിയ ബസ് മതിലിൽ ഇടിച്ചു; യാത്രക്കാരിക്ക് പരിക്ക്
Saturday, August 16, 2025 12:24 PM IST
പത്തനംതിട്ട: കോന്നിയിൽ അമിത വേഗത്തിലെത്തിയ ബസ് മതിലിൽ ഇടിച്ചു. അപകടത്തിൽ ഒരു യാത്രക്കാരിക്ക് പരിക്കേറ്റു. കൈയിലാണ് പരിക്കേറ്റത്. ഇന്ന്
രാവിലെ പത്തേകാലോടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബസ് നിയന്ത്രണംവിട്ട് റോഡിന്റെ ഇടത് വശത്തേക്ക് പോയി രണ്ട് വീടുകളുടെ മതിലിൽ ഇടിച്ച് ശേഷം വലതുവശത്തേക്ക് പോയി, റോഡിന്റെ കുറുകെ നിന്നു. ബസ് മറിയാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ഇന്നലെ കോന്നിയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റിരുന്നു. ഡ്രൈവറുടെ ആരോഗ്യനില ഗുരതരമാണെന്നാണ് വിവരം. മൂവാറ്റുപുഴ - പുനലൂർ സംസ്ഥാന പാതയിൽ രാത്രി ഒൻപതോടെയാണ് അപകടം.