ഇംഗ്ലണ്ടിന്റെ ലങ്കൻ പര്യടനം: മത്സരക്രമം പ്രഖ്യാപിച്ചു
Thursday, August 21, 2025 5:12 AM IST
കൊളംബോ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിനു മുന്പായി ശ്രീലങ്കയ്ക്കെതിരായ പരന്പരയ്ക്കുള്ള ഇംഗ്ലണ്ടിന്റെ മത്സരക്രമം പ്രഖ്യാപിച്ചു.
2026 ജനുവരി, ഫെബ്രുവരിയിലായി മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനം. ജനുവരി 22ന് ഏകദിനവും 30ന് ട്വന്റി20യും ആരംഭിക്കും.
2018ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനം. ഏഴ് വർഷം മുന്പ് നടന്ന പരന്പരയിൽ ഏകദിന പരന്പര 3-1ന് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഏക ട്വന്റി20 മത്സരം വിജയിക്കുകയും ചെയ്തു.
മത്സരക്രമം:
ഒന്നാം ഏകദിനം: 22 ജനുവരി 2026
രണ്ടാം ഏകദിനം: 24 ജനുവരി
മൂന്നാം ഏകദിനം: 27 ജനുവരി
ഒന്നാം ട്വന്റി20: 30 ജനുവരി 2026
രണ്ടാം ട്വന്റി20: 1 ഫെബ്രുവരി
മൂന്നാം ട്വന്റി20: 3 ഫെബ്രുവരി