പൊതുമേഖലാ സ്ഥാപനങ്ങളിൽ 8.33 ശതമാനം കുറഞ്ഞ ബോണസ്
Thursday, August 21, 2025 5:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വകുപ്പുകൾക്കു കീഴിലും പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കഴിഞ്ഞ വർഷത്തേതിന് സമാനമായി ഈ വർഷവും 8.33 ശതമാനം കുറഞ്ഞ ബോണസ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
സാന്പത്തിക വർഷത്തെ ബോണസ് നൽകുന്നത് സംബന്ധിച്ച മാർഗ നിർദേശം പുറപ്പെടുവിക്കാൻ വ്യവസായ, ആസൂത്രണ സാന്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മാർഗരേഖ പുറത്തിറക്കും.
ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പേയ്മെന്റ് ഓഫ് ബോണസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം 20 ശതമാനം ഉയർന്ന ബോണസ് നിശ്ചയിക്കാം. ഉയർന്ന ലാഭമുള്ള സ്ഥാപനങ്ങൾക്ക് രണ്ടുമുതൽ എട്ടുശതമാനം വരെ അധിക ബോണസ് നൽകാനും നിർദേശമുണ്ട്.