കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കഴിഞ്ഞ ദിവസം മരിച്ച ഒമ്പതുകാരിയുടെ സഹോദരന് രോഗബാധ
Thursday, August 21, 2025 3:28 PM IST
കോഴിക്കോട്: താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു.
ഏഴുവയസുകാരന് ഇന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി. മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ പതിനൊന്നുകാരിക്ക് ബുധനാഴ്ച രോഗം സ്ഥീരികരിച്ചിരുന്നു.