ന്യൂ​യോ​ര്‍​ക്ക്: ബി​സി​ന​സ് വ​ഞ്ച​നാ​ക്കേ​സി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശ്വാ​സം. കീ​ഴ്കോ​ട​തി ചു​മ​ത്തി​യ 454 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ പി​ഴ അ​ഞ്ചം​ഗ അ​പ്പീ​ൽ കോ​ട​തി റ​ദ്ദാ​ക്കി.

കു​റ്റം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ, ചു​മ​ത്തി​യി​രി​ക്കു​ന്ന പി​ഴ അ​മി​ത​മെ​ന്നു​മാ​ണ് ര​ണ്ട് അ​പ്പീ​ൽ ജ​ഡ്ജി​മാ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. കേ​സി​ൽ സ​മ്പൂ​ര്‍​ണ വി​ജ​യ​മെ​ന്ന് ട്രം​പ് പ്ര​തി​ക​രി​ച്ചു.

എ​ന്നാ​ൽ, വി​ധി​ക്കെ​തി​രെ റി​വ്യു ഹ​ർ​ജി ന​ൽ​കു​മെ​ന്ന് ന്യൂ​യോ​ർ​ക്ക് അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ന്യൂ​യോ​ർ​ക്ക് കോ​ട​തി ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും ട്രം​പ് ഓ​ർ​ഗ​നൈ​സേ​ഷ​നെ​യും ശി​ക്ഷി​ച്ച​ത്.