സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക‍​യ്ക്ക് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 49.1 ഓ​വ​റി​ൽ 277 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

277 റ​ൺ​സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഓ​ൾ​ഓ​ട്ടാ​വു​ക​യാ​യി​രു​ന്നു. മാ​ത്യു ബ്രീ​റ്റ്സ്കി​ന്‍റെ​യും ട്രി​സ്റ്റ്യ​ൻ സ്റ്റ​ബ്സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച സ്കോ​ർ പ​ടു​ത്തുയ​ർ​ത്തി​യ​ത്.

ബ്രീ​റ്റ്സ്ക് 88 റ​ൺ​സും സ്റ്റ​ബ്സ് 74 റ​ൺ​സു​മാ​ണ് എ​ടു​ത്ത​ത്. ടോ​ണി ഡി ​സോ​ർ​സി 38 റ​ൺ​സെ​ടു​ത്തു. ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ആ​ദം സാം​പ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. സെ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ്, ന​ഥാ​ൻ എ​ല്ലി​സ്, മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ജോ​ഷ് ഹേ​സ​ൽ​വു​ഡ് ഒ​രു വി​ക്ക​റ്റും എ​ടു​ത്തു.