വാഴൂർ സോമന് വിട നൽകി നാട്
Friday, August 22, 2025 5:30 PM IST
തിരുവനന്തപുരം: അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന് വിട നൽകി നാട്. പീരുമേട് പഴയ പാന്പനാറിൽ മുതിർന്ന സിപിഐ നേതാവ് എസ്. കെ. ആനന്ദന്റെ സ്മൃതി മണ്ഡപത്തിനു സമീപത്താണ് വാഴൂർ സോമനെ സംസ്കരിച്ചത്.
ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് മന്ത്രിമാരായ കെ. രാജൻ. പി. പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവരും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങി നിരവധി നേതാക്കൻമാരും എംഎൽഎമാരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും നിരവധി ആളുകളും സംസ്കാര ചടങ്ങിന് സാക്ഷിയായി. ഇടുക്കി ജില്ലയിലെ റവന്യു പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനായി വിളിച്ച റവന്യു ജില്ലാ അസംബ്ലിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു വാഴൂർ സോമന്റെ അന്ത്യം.