മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരന് മരിച്ചനിലയില്‍
Saturday, August 23, 2025 10:17 PM IST
മൂന്നാര്‍: ചൊക്കനാട് എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. കന്നിമല സ്വദേശി രാജപാണ്ടിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് പ്രാഥമികനിഗമനം.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ഭിത്തിയില്‍ ഉള്‍പ്പെടെ രക്തക്കറയുണ്ട്. വിരലടയാള വിദഗ്ധരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.
പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.