സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Saturday, August 23, 2025 10:27 PM IST
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. 45 വയസുള്ള വയനാട് സുൽത്താൻബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് ഏഴു പേരായി.
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ കോഴിക്കോട് സ്വദേശികളും മൂന്നുപേർ മലപ്പുറം സ്വദേശികളും ഇന്നിപ്പോൾ സ്ഥിരീകരിച്ച ഒരാൾ വയനാട് സ്വദേശിയുമാണ്.
ഇതിൽ മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുഞ്ഞ് വെന്റിലേറ്ററിലാണ്. ഈ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.