പാ​ല​ക്കാ​ട്: യു​വ​തി​യെ ഗ​ർ​ഭഛി​ദ്ര​ത്തി​നു നി​ർ​ബ​ന്ധി​ക്കു​ന്ന​തി​ന്‍റെ ഫോ​ണ്‍​സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വും പാ​ല​ക്കാ​ട് എം​എ​ൽ​എ​യു​മാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ പ​രാ​തി.

മ​ഹി​ളാ​മോ​ർ​ച്ച നേ​താ​വ് അ​ശ്വ​തി മ​ണി​ക​ണ്ഠ​നാ​ണ് രാ​ഹു​ലി​നെ​തി​രേ ദേ​ശീ​യ, സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നു​ക​ൾ​ക്കു പ​രാ​തി ന​ൽ​കി​യ​ത്. പു​റ​ത്തു​വ​ന്ന സ്ക്രീ​ൻ ഷോ​ട്ടു​ക​ളും ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളും തെ​ളി​വാ​യി കാ​ണി​ച്ചാ​ണു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.