ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിക്ക് ഗംഭീര ജയം
Sunday, August 24, 2025 12:20 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്.
ജാവോ പെഡ്രോ,പെഡ്രോ നെറ്റോ,എൻസോ ഫെർണാണ്ടസ്,മോയ്സസ് കായ്സെഡോ,ട്രെവോ ചലോബാഹ് എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. ലൂക്കാസ് പക്വേറ്റയാണ് വെസ്റ്റ് ഹാമിനായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചെൽസിക്ക് നാല് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ചെൽസി.