ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; മൂന്നാം മത്സരം ഇന്ന്
Sunday, August 24, 2025 8:10 AM IST
സിഡ്നി: ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇന്ത്യൻ സമയം രാവിലെ 10നാണ് മത്സരം ആരംഭിക്കുക.
ഓസ്ട്രേലിയയിലെ മക്കൈയിലുള്ള ഗ്രേറ്റ് ബാരിയർ റീഫ് അരീനയാണ്. മിച്ചൽ മാർഷിന്റെ നേതൃത്വത്തിലാണ് ഓസീസ് ഇറങ്ങുന്നത്. തെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ നായകൻ.ഇരു ടീമിലേയും സൂപ്പർ താരങ്ങൾ കളത്തിലിറങ്ങും.
ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ 98 റൺസിനും രണ്ടാം മത്സരത്തിൽ 84 റൺസിനുമാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.