കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ സ്ത്രീ​യെ യു​വാ​വ് ച​വി​ട്ടി വീ​ഴ്ത്തി. തി​രു​വ​മ്പാ​ടി ബീ​വ​റേ​ജി​ന്‌ സ​മീ​പ​ത്തെ റോ​ട്ടി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന സ്ത്രീ​യെ​യാ​ണ് ച​വി​ട്ടി വീ​ഴ്ത്തി​യ​ത്.

തി​രു​വ​മ്പാ​ടി ബീ​വ​റേ​ജ് ഭാ​ഗ​ത്തു​കൂ​ടി ര​ണ്ടു സ്ത്രീ​ക​ൾ ന​ട​ന്നു വ​രു​മ്പോ​ൾ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​കു​ന്ന​തും ഓ​ടി​വ​ന്നു ച​വി​ട്ടി വീ​ഴ്ത്തു​ന്നു​തു​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ശി​ഹാ​ബു​ദീ​നാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. തി​രു​വ​മ്പാ​ടി ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റി​ന് സ​മീ​പ​ത്ത് വ​ച്ച് ഒ​രു പ​ണ​പ്പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​ഴി പോ​യ സ്ത്രീ​യെ​യാ​ണ് ഇ​യാ​ൾ ച​വി​ട്ടി വീ​ഴ്ത്തി​യ​ത്.