മുക്കത്ത് നടുറോട്ടിൽ സ്ത്രീക്കെതിരെ അതിക്രമം; നടന്നുപോകുമ്പോൾ ചവിട്ടി വീഴ്ത്തി
Sunday, August 24, 2025 11:36 AM IST
കോഴിക്കോട്: മുക്കത്ത് റോഡിലൂടെ നടന്നുപോകുമ്പോൾ സ്ത്രീയെ യുവാവ് ചവിട്ടി വീഴ്ത്തി. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോട്ടിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് ചവിട്ടി വീഴ്ത്തിയത്.
തിരുവമ്പാടി ബീവറേജ് ഭാഗത്തുകൂടി രണ്ടു സ്ത്രീകൾ നടന്നു വരുമ്പോൾ വാക്ക് തർക്കം ഉണ്ടാകുന്നതും ഓടിവന്നു ചവിട്ടി വീഴ്ത്തുന്നുതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
തിരുവമ്പാടി സ്വദേശി ശിഹാബുദീനാണ് അക്രമം നടത്തിയത്. മദ്യ ലഹരിയിലായിരുന്നു ഇയാളെന്ന് പറയപ്പെടുന്നു. തിരുവമ്പാടി ബെവ്കോ ഔട്ട്ലെറ്റിന് സമീപത്ത് വച്ച് ഒരു പണപ്പിരിവുമായി ബന്ധപ്പെട്ട് ഇതുവഴി പോയ സ്ത്രീയെയാണ് ഇയാൾ ചവിട്ടി വീഴ്ത്തിയത്.