പാ​ല​ക്കാ​ട്: കു​റു​ന​രി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പാ​ല​ക്കാ​ട് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ല​ക്കാ​ട് ത​ച്ച​നാ​ട്ടു​ക​ര​യി​ലാ​ണ് സം​ഭ​വം.

ത​ച്ച​നാ​ട്ടു​ക​ര പാ​റ​പ്പു​റം കൂ​ളാ​കു​ർ​ശി വേ​ലാ​യു​ധ​ൻ (77), മ​ക​ൻ സു​രേ​ഷ് (47), ആ​ലി​ക്ക​ൽ വീ​ട്ടി​ൽ ഉ​മേ​ഷ്, അ​ജീ​ഷ് ആ​ലി​ക്ക​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വേ​ലാ​യു​ധ​ന്‍റെ ദേ​ഹ​ത്തേ​ക്ക് ചാ​ടി​ക്ക​യ​റി​യ കു​റു​ന​രി ചു​ണ്ടി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു.

സു​രേ​ഷി​ന് കൈ​യി​ലും വ​യ​റ്റി​ലു​മാ​ണ് ക​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. കു​റു​ന​രി​യെ പി​ന്നീ​ട് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.