ന്യൂ​ഡ​ൽ​ഹി: ഇ​ന്ന് രാ​ത്രി ഇ​ന്ത്യ​യ​ട​ക്കം ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും യൂ​റോ​പ്പി​ലും ആ​ഫ്രി​ക്ക​യി​ലും ഓ​സ്ട്രേ​ലി​യ​യി​ലു​മെ​ല്ലാം സ​മ്പൂ​ര്‍​ണ ച​ന്ദ്ര​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കും. കേ​ര​ള​ത്തി​ൽ തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ൽ ഗ്ര​ഹ​ണം പൂ​ർ​ണ​മാ​യി കാ​ണാം.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 8.58 ന് ​ഭൂ​മി​യു​ടെ നി​ഴ​ൽ ച​ന്ദ്ര​നു​മേ​ൽ വീ​ണ് തു​ട​ങ്ങും. അ​ഞ്ച് മ​ണി​ക്കൂ​റും ഇ​രു​പ​ത്തി​യേ​ഴ് മി​നു​ട്ടും നീ​ണ്ട് നി​ൽ​ക്കു​ന്ന​താ​ണ് ഗ്ര​ഹ​ണം. ച​ന്ദ്ര ബിം​ബം പൂ​ർ​ണ​മാ​യും ഭൂ​മി​യു​ടെ നി​ഴ​ലി​ലാ​കു​ന്ന സ​മ്പൂ​ർ​ണ ഗ്ര​ഹ​ണം ഒ​രു മ​ണി​ക്കൂ​റും 22 മി​നു​ട്ടും നീ​ണ്ടു​നി​ൽ​ക്കും.

രാ​ത്രി 11.41 ഓ​ടെ ച​ന്ദ്ര​ൻ പൂ​ർ​ണ​മാ​യും മ​റ​യ്ക്ക​പ്പെ​ടും. എ​ട്ടാം തീ​യ​തി അ‍​ർ​ധ​രാ​ത്രി ക​ഴി​ഞ്ഞ് 22 മി​നു​ട്ട് പി​ന്നി​ടു​മ്പോ​ൾ ച​ന്ദ്ര ബിം​ബം​ത്തി​ന് മു​ക​ളി​ൽ നി​ന്ന് നി​ഴ​ൽ മാ​റി​ത്തു​ട​ങ്ങും. 2.25 ഓ​ടെ ഗ്ര​ഹ​ണം പൂ​ർ​ണ​മാ​യി അ​വ​സാ​നി​ക്കും. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​കൊ​ണ്ട് ച​ന്ദ്ര​ഗ്ര​ണം കാ​ണാ​വു​ന്ന​താ​ണ്. ഇ​ത് ക​ഴി​ഞ്ഞാ​ൽ മ​റ്റൊ​രു പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം ഇ​ന്ത്യ​യി​ൽ​നി​ന്ന് കാ​ണ​ണ​മെ​ങ്കി​ൽ 2028 ഡി​സം​ബ​ർ 31വ​രെ കാ​ത്തി​രി​ക്ക​ണം.