"നമ്മെ ആവേശംകൊള്ളിക്കുന്ന സർഗപ്രതിഭ; ചലച്ചിത്രലോകത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കട്ടെ'
Sunday, September 7, 2025 11:48 AM IST
തിരുവനന്തപുരം: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകള് നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഭാവാത്മകമായ അഭിനയാവിഷ്കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സര്‍ഗപ്രതിഭയാണ് മമ്മൂട്ടിയെന്ന് പിണറായി വിജയന് പറഞ്ഞു. വൈവിധ്യമാര്‍ന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാനും അതുവഴി ചലച്ചിത്രലോകത്തെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പിറന്നാള്‍ദിനത്തില്‍ എല്ലാവരോടും നന്ദി അറിയിച്ച് മമ്മൂട്ടിയും രംഗത്തെത്തി. കടലിന്റെ തീരത്ത് തന്റെ വാഹനത്തിൽ ചാരി നില്ക്കുന്ന ഫോട്ടോയാണ് നടന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.